Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനപ്രതിനിധികള്‍ക്കെന്താ ആരോഗ്യ ഇന്‍ഷ്വറന്‍സ് വേണ്ടേ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Vicharam

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചികിത്സ റീ ഇമ്പേഴ്‌സ്‌മെന്റിനായി വ്യാജ കണക്കുകള്‍ നല്‍കിയെന്നാരോപണം ഉയര്‍ന്നിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് മന്ത്രി കെ.കെ ശൈലജയുടെ വാദം.

മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മന്ത്രിമാരുടെ മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് സംബന്ധിച്ച നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി മാത്രമാണ് റീഇമ്പേഴ്‌സ്‌മെന്റിനുള്ള അപേക്ഷ നല്‍കിയത്. ചട്ടപ്രകാരം മന്ത്രിമാര്‍ക്ക് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കാമത്രെ.

ഇതുപ്രകാരം പെന്‍ഷന്‍കാരുടെ ചികിത്സാ ചെലവ് റീഇമ്പേഴ്‌സ്‌മെന്റ് നടത്തുന്നതിന് തടസമില്ല. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം ഇത്തരത്തില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരായ പങ്കാളികളുടെ പേരില്‍ ചികിത്സാപണം നിയമപരമായി ഈടാക്കിയിട്ടുണ്ടെത്രെ. മന്ത്രിയെന്ന നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയോ റീഇമ്പേഴ്‌സ്‌മെന്റ് നേടുകയോ ചെയ്തിട്ടില്ല. തുടര്‍ചികിത്സയ്‌ക്ക് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയത്.

എന്നാല്‍ ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണെന്നും റീ ഇമ്പേഴ്‌സ്‌മെന്റിന് ഖജനാവിന് നഷ്ടം സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണമെന്നും സുരേന്ദ്രന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി നവംബര്‍ വരെ 3,81,876 രൂപ ചെലവാക്കിയെന്നും പൊറോട്ട, ഗോപി മഞ്ചൂരിയന്‍, ദോശ, കുറുമ, മാതളനാരങ്ങ ജൂസ്, മിനറല്‍ വാട്ടര്‍, അപ്പം, ചപ്പാത്തി, ഇഡലി, ആപ്പിള്‍ ജൂസ്, ഉള്ളിവട, പഴംപൊരി മുതലായവയെല്ലാം മരുന്നെന്നാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഭര്‍ത്താവ് പൂര്‍ണമായും തന്നെ ആശ്രയിച്ച് കഴിയുന്നയാളാണെന്നും തൊഴില്‍ രഹിതനാണെന്നും മന്ത്രി സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ഇത് നുണയാണെന്നും, മന്ത്രി സത്യവാങ്മൂലം നല്‍കുമ്പോള്‍ ഭര്‍ത്താവ് ഭാസ്‌കരന്‍ മാസ്റ്റര്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നെന്നും പരാതിയില്‍ ഉണ്ട്. കൂടാതെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ആകുന്നതിനു മുന്‍പും മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തൊഴില്‍രഹിതനായിരുന്നില്ലെന്നും പഴശ്ശി വെസ്റ്റ് എല്‍.പി. സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നെന്നും നല്ലൊരു സംഖ്യ ഈ ഇനത്തില്‍ പെന്‍ഷനായി അദ്ദേഹം ഇന്നും കൈപറ്റുന്നുണ്ടെന്നും വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍, എന്തിനാണ് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം പൊതുഖജനാവില്‍ നിന്നും ഈടാക്കുന്നതെന്നു മനസിലാകുന്നില്ല. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാ തുക പൊതുഖജനാവില്‍ നിന്നും ഈടാക്കുന്നത് അഴിമതിയും അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കു ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കുന്ന ഏര്‍പ്പാട് അടിയന്തിരമായി നിറുത്തലാക്കണം.

മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് നിര്‍ത്തലാക്കണം. കോടിക്കണക്കിനു രൂപയാണ് ഈ ഇനത്തില്‍ വര്‍ഷംതോറും പൊതുഖജനാവിനു ചെലവാകുന്നത്. പകരം ഏതെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നും ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ ഇവരോട് നിര്‍ദ്ദേശിക്കണം. സ്വന്തം ചെലവില്‍ ഇന്‍ഷ്വറന്‍സ് എടുക്കാത്ത ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നിയമനിര്‍മ്മാണവും നടത്തണം.

യഥാര്‍ത്ഥ സ്വത്ത് വെളിപ്പെടുത്താത്തവരെയും തെരഞ്ഞെടുപ്പ് കണക്ക് നല്‍കാത്തവരെയും അയോഗ്യരാക്കുന്നതു പോലെ തന്നെ ഇതിനും നിയമനിര്‍മ്മാണം അനിവാര്യമായിക്കഴിഞ്ഞു.

(മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ചെയര്‍മാനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

India

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

Article

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.