തൃശൂര്‍: കോര്‍പ്പറേഷനില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഭരിക്കുന്നുവെന്ന് പ്രതിപക്ഷ വിമര്‍ശനം. പടിഞ്ഞാറെ കോട്ട ജംഗ്ഷന് വികസനത്തിന്റെയും, അയ്യന്തോള്‍ മാതൃകാ റോഡ് വികസനത്തിന്റെയും ഭാഗമായി പടിഞ്ഞാറെ കോട്ട അയ്യന്തോള്‍ റോഡിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച അജണ്ടയിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. അജണ്ട നഗരാസൂത്രണ സ്റ്റാന്്ഡിങ് കമ്മിറ്റിയിലേക്ക് വരാതെ കൗണ്‍സിലിലേക്ക് വന്നതിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന ചന്ദ്രന് കൗണ്‍സിലില്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെണ്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നുവെന്ന കുട്ടിറാഫിയുടെ കത്ത് കൗണ്‍സില്‍ ആരംഭിച്ച ഉടനെ മേയര്‍
അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ലമെണ്ടറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച കുട്ടിറാഫി (റാഫി ജോസ്)യുടെ ഇരിപ്പിടം ഭരണപക്ഷ നിരയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: