മാള: കരിങ്ങോള്‍ച്ചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ വി.ആര്. സുനില്‍കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ എത്താത്തതിനാല്‍ യോഗം മാറ്റിവച്ചു. ഇന്നലെ പുത്തന്‍ചിറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍, നാട്ടുകാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചത്. കരിങ്ങോള്‍ച്ചിറ കൂട്ടായ്മ പാലം പണി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ജനുവരി രണ്ടു മുതല്‍ നിരാഹാര സത്യഗ്രഹം തുടങ്ങാനിരിക്കെയാണ് യോഗം വിളിച്ചത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: