വടക്കഞ്ചേരി: കാമുകനായ യുവാവിന്റെ വെട്ടേറ്റ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കഞ്ചേരി എളവം പാടം ചെറുകുന്നം അമ്പിളിക്കാണ് മംഗലം പാലം ചുമട്ടുതൊഴിലാളി യൂണിയന് ആഫീസിന് മുമ്പില്‍ വെച്ച് വെട്ടേറ്റത്. തലയിലും, കഴുത്തിലും, തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വലതു കൈക്കും വെട്ടേറ്റ അമ്പിളിയെ ആദ്യം വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലും, പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതി മംഗലം പാലം പേട്ടപ്പറമ്പ് ഇലക്ട്രിക്കല്‍ ജോലിക്കാരനായ രമേഷി (36)നെ വടക്കഞ്ചേരി പോലീസ് സംഭവസ്ഥലത്ത് നിന്നും പിടികൂടി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. 13 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ട അമ്പിളി അന്ന് മുതല്‍ അമ്മയും, രണ്ട് ആണ്‍മക്കളുമൊത്ത് ചെറുകുന്നത്താണ് താമസം. ജോലികള്‍ക്കിടയില്‍ രമേഷുമായി അടുപ്പത്തിലാകുകയും, 6 വര്‍ഷമായി ഇവര്‍ സ്നേഹ ബന്ധത്തിലുമാണ് കഴിഞ്ഞു വരുന്നത്. ഇതിനിടയില്‍ രണ്ട് വര്‍ഷം മുമ്പ് അമ്പിളിയുടെ സമ്മതത്തോടെ രമേഷ് വിവാഹം കഴിക്കുകയും ഇതില്‍ ഒരു കുട്ടിയുമുണ്ട്.
എന്നാല്‍ ഒരു വര്‍ഷമായി രമേഷിന്റെ ഭാര്യ വഴക്കിനെ തുടര്‍ന്ന് അവരുടെ വീട്ടിലാണ് താമസം. ഈ കാലയളവില്‍ അമ്പിളിയുമായി വീണ്ടും അടുക്കുകയായിരുന്നു. തമിഴ്നാട്ടില്‍ ‘ഒരു ജോലി ശരിയായപ്പോള്‍ ഓരാഴ്ച്ച മുമ്പ് രമേഷിനോട് ചോദിക്കാതെ അമ്പിളി പോകുകയും, തിരിച്ച് ഇന്നലെ കാലത്ത് തിരിച്ചെത്തുകയും ചെയ്തു. വടക്കഞ്ചേരി നഗരത്തില്‍ ഇന്നലെ കാലത്ത് 10 ന് അമ്പിളിയെ കണ്ട രമേഷ് ജോലിക്ക് പോയതിനെ ചോദ്യം ചെയ്യുകയും, മര്‍ദ്ദിക്കുകയും ചെയ്തു. തന്നെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനായി അമ്മയേയും ഒരു മകനേയും കൂട്ടി അമ്പിളി മംഗലം പാലത്തുള്ള രമേഷിന്റെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം രമേഷ് സ്ഥലത്തിലെന്ന് പറഞ്ഞ് ഇവര്‍ മടങ്ങുകയും ചെയ്തു.
പിന്നീട് ചുമട്ടുതൊഴിലാളി ആഫീസിന് സമീപം നില്ക്കുന്ന സമയത്താണ് രമേഷ് കയ്യില്‍ കരുതിയ ആയുധവുമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: