കൊഴിഞ്ഞാമ്പാറ: ചെക്പോസ്റ്റുകളില്‍ നിന്നും കൈക്കൂലിയായി പിരിച്ചെടുത്ത തുകയുമായി ഏജന്റ് പിടിയില്‍. പാലക്കാട് പടിഞ്ഞാറേയാക്കര തോട്ടത്തില്‍ വീട്ടില്‍ ജയപ്രകാശിനെ (35)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്നും ആറ് ലക്ഷത്തി ഒന്പതിനായിരായിത്തി ഒരു നൂറു രൂപ കണ്ടടുത്തു. ഗോപാലപുരം, വാളയാര്‍ ആര്‍ടിഓ ചെക്പോസ്റ്റുകളില്‍ നിന്നും കൈക്കൂലിയായി പിരിച്ചെടുത്ത തുക അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു കൈമാറാന്‍ കൊണ്ട് പോവുന്നതിനിടയിലാണ് ജയപ്രകാശ് പിടിയിലായത്.
കൊഴിഞ്ഞാമ്പാറ എസ്ഐ എസ്.സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചിറ്റൂര്‍ ഒന്നാം ക്ലാസ് മജിട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഗോപാലപുരത്തിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തിയിലെ ഒരു വീട്ടില്‍ തുക എണ്ണി തിട്ടപ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറാന്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടയില്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനാല്‍ വണ്ണാമടയില്‍ വെച്ചാണ് തുക പിടിച്ചെടുത്തത്.
വാളയാറിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സമീര്‍ എന്നയാള്‍ക്ക് നല്‍കാനാണ് തുക കൊണ്ടുപോയതെന്ന് ജയപ്രകാശ് പൊലീസിന് മൊഴി നല്കി. കഴിഞ്ഞ രണ്ടു ദിവസത്തെ കളക്ഷന്‍ തുകയാണിതെന്ന് പോലീസ് അറിയിച്ചു.
രണ്ടു ദിവസം മുന്‍പും ഗോപാലപുരം വില്‍പ്പന നികുതി ചെക്ക് പോസ്റ്റിനു സമീപം ഇതുപോലെ 2,70,000 രൂപ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പോകുമ്പോള്‍ പോലീസ് പിടികൂടിയിരുന്നു.
ചെക്ക് പോസ്റ്റുകളില്‍ നിന്നും ശേഖരിക്കുന്ന തുക അപ്പോള്‍ തന്നെ ഏജന്റുമാരെ ഏല്‍പ്പിക്കുകയും, ജോലി കഴിഞ്ഞു പോകുമ്പോള്‍ തുക എണ്ണി തിട്ടപ്പെടുത്തി ഏജന്റുമാര്‍ ഉദ്യോഗസഥര്‍ക്ക് കൈമാറുകയാണ് ചെയ്തു വരുന്നത്. ഇതിന് ഏജന്റുമാര്‍ക്ക് കമ്മീഷന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: