ഷാര്‍ജ: ഷാര്‍ജയില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ച് മുന്‍സിപ്പാലിറ്റി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് ആനുകൂല്യമുണ്ടായിരിക്കുക.
സൗജന്യ പാര്‍ക്കിങ് ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും നഗരസഭയുടെ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അലി അബു ഗാസന്‍ വ്യക്തമാക്കി. എന്നാല്‍ സൗജന്യ പാര്‍ക്കിങ് എന്ന ആനുകൂല്യത്തെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.
സൗജന്യ പാര്‍ക്കിങ് അനുവദിച്ച രണ്ടുദിവസവും അധികൃതര്‍ പരിശോധന കര്‍ശനമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: