ചാലക്കുടി: നിരവധി മോഷണക്കേസുകളിലെ പ്രതികളായ തമിഴ് നാട് സ്വദേശികളായ ആറ് പേരെ കൊരട്ടി എസ്.ഐ കെ.എസ്.സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തു. ഇവര്‍ മോഷണത്തിനായി ഉപയോഗിക്കുന്ന പിക്ക് വാനും പിടികൂടി. തമിഴ്നാട് സ്വദേശികളായ മണികണ്ഠന് അയ്യുരൈ, മണികണ്ഠന് മുരുകന്, മണിക്ണഠന്‍, മുത്തു, പാണ്ഢ്യന്, പരമശിവന് എന്നിവരെയാണ് കൊരട്ടി വൈഗൈ ത്രെഡ്സ് കമ്പനിയില്‍ നിന്ന് യന്ത്ര സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റ് ചെയ്തത്.
പ്രതികളായ മണികണ്ഠന്റെ വീട്ടില്‍ നിന്ന് മാന്‍ കൊമ്പ്, കാട്ടുപന്നിയുടെ തേറ്റ എന്നിവ പിടികൂടി. 25 ലക്ഷത്തോളം രൂപയുടെ യന്ത്ര സാമഗ്രികളാണ് വൈഗൈ ത്രെഡ്സില്‍ നിന്ന് പ്രതികള്‍ മോഷ്ടിച്ചത്. ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.യു.സില്‍ജോ,പി.എം.മൂസ, സതീശന് മട്ടപ്പാട്ടില്, വി.എസ്.അജിത്കുമാര്‍, തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: