പാലിയേക്കര : ടോള്‍ പ്ലാസയ്ക്ക് പുറകില്‍ ഇടവഴിയില്‍ വീട്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന വയോധികയുടെ മാല ബൈക്കില്‍ എത്തിയ സംഘം കവര്‍ന്നു. വില്ലെടന് വീട്ടില്‍ തങ്ക (78)യുടെ രണ്ട് പവന്റെ മാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടു മതിലില്‍ നിന്നും പാല് കുപ്പി എടുക്കാന്‍ വന്ന തങ്കയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് ഓടിയ തങ്കയെ ഇയാള്‍ ബലമായി പിടികൂടി കഴുത്തിലെ മാല പൊട്ടിച്ചെത്തു. പിന്നീട് തങ്കയുടെ മൂക്കും വായയും പൊത്തി പിടിച്ചതിന് ശേഷം കയ്യിലെ വളകള്‍ ഊരാന്‍ ശ്രമിച്ചു. ഇതിനിടെ തങ്കയെ മര്‍ദ്ദിച്ച് റോഡിലേക്ക് തള്ളി ഇടുകയായിരുന്നു. തങ്ക ഒച്ച വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ കൂടെയുണ്ടായിരുന്ന ആളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതായും തങ്കയെ ആക്രമിച്ചയാള്‍ കറുത്ത നിറവും തടിച്ച പ്രകൃതക്കാരനായിരുന്നു. മാലയില്‍ ഉണ്ടായിരുന്ന താലിയും ഏലസും പിന്നീട് സമീപത്ത് നിന്ന് കണ്ടെടുത്തു. പുതുക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: