കല്ലടിക്കോട്:കല്ലടിയില്‍ നിന്നും മാട്ടുമ്മല്‍ ഭാഗത്തേക്ക് പോകുന്ന റോഡ് ചളികുളമായിട്ട് വര്‍ഷങ്ങളായി.ഇരുന്നൂറ് മീറ്ററോളം വരുന്ന വഴിയുടെ അമ്പത് മീറ്ററിലധികം ഭാഗവും കുണ്ടും കുഴിയുമായാണ് കിടക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ അടക്കം ഒരു വാഹനത്തിനും പോകാനാകാത്ത അവസ്ഥയാണുള്ളത്.മഴ പെയ്തു കഴിഞ്ഞാല്‍ കാല്നടക്കാര്ക്ക്പോലും ഈ വഴി യാത്ര ചെയ്യാനാകില്ല.കല്ലടി-ചെറായ പള്ളിയാല്‍ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുബങ്ങള്‍ക്ക് ഉപകാരപ്രദമായ റോഡാണിത്.കോങ്ങാട്,ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തിലെത്താവുന്ന വഴിയാണിത്.
തുടക്കം കരിമ്പ പഞ്ചായത്ത് പരിധിയിലും റോഡിന്റെ വശങ്ങള് കോങ്ങാട്,മുണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ വരുന്നതുമാണ്.അതു കൊണ്ട് തന്നെ ഒരു പഞ്ചായത്തും ഇതിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കുന്നില്ല.ബ്ലോക്കോ,ജില്ലയോ ഏറ്റെടുക്കണം എന്നാണ് ഗ്രാമപഞ്ചായത്തുകള്‍ പറയുന്നത്.
എന്നാല്‍ ഈ വര്‍ഷത്തെ വികസനത്തില്‍ ഉള്കൊള്ളിച്ചിട്ടില്ലെന്നും അടുത്ത വര്‍ഷ വികസന പദ്ധതിയില്‍ മുന്‍ഗണന അനുസരിച്ച് ഉള്പ്പെടുത്താംമെന്നും ജില്ലാ പഞ്ചായത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: