ഒലവക്കോട്: ജില്ലയില്‍ റോഡപകടങ്ങളും അപകടത്തില്‍പ്പെട്ടുള്ള മരണങ്ങളും കുറഞ്ഞതായി കണക്കുകള്‍. സംസ്ഥാന തലത്തില്‍ റോഡപകടങ്ങളും അപകടമരണങ്ങളും കൂടുമ്പോഴും പാലക്കാട് ജില്ലയില്‍ കുറഞ്ഞത് വകുപ്പധികൃതര്‍ക്കും ജനങ്ങള്‍ക്കും ആശ്വാസകരമാണ്.
ഈ വര്‍ഷം നവംബര്‍ വരെ 2,2371 വാഹനാപകടങ്ങളിലായി 343 പേര് മരിക്കുകയും 2435 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍. 2015 ല്‍ 2568 അപകടങ്ങളിലായി 424 പേരുടെ ജീവനാണ് റോഡുകളില്‍ പൊലിഞ്ഞത്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര് മരിച്ചതും 2015 ലാണ്. 2702 പേര്‍ക്കാണ് പരിക്കേറ്റത്. 2016 ല്‍ 2490 അപകടകങ്ങളിലായി 360 പേര് മരിച്ചപ്പോള്‍ 2574 പേര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.
ജില്ലയില്‍ വാഹനാപകടങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്ദ്ദനവുണ്ടായിട്ടുണ്ടെങ്കിലും പ്രധാന ദേശീയ പാത കടന്നുപോകുന്ന വാളയാര്‍ -വടക്കഞ്ചേരി റൂട്ടിലാണ് അപകടങ്ങള്‍ കൂടുതലായും നടന്നിട്ടുള്ളത്. രണ്ടു പാതയായിരുന്ന വടക്കഞ്ചേരി – വാളയാര്‍ ദേശീയപാത ആറുവരിയും നാലുവരിയുമായതായാണ് അപകടങ്ങള്‍ വര്‍ദ്ദിക്കാന്‍ കാരണമായത്. ഗതാഗത സജ്ജമായി 3 വര്‍ഷം കഴിയുമ്പോഴും വാളയാര്‍ – വടക്കഞ്ചേരി ദേശീയ പാതയില്‍ വണ്‍വേ സംവിധാനമായത് രാത്രികാലങ്ങളിലും മറ്റുമുള്ള നേര്‍ക്കുനേരെയുള്ള കൂട്ടിയിടി ഒഴിവായിട്ടുണ്ട്.
മിക്കയിടത്തും അശാസ്ത്രീയമായ ഗതാഗത പരിഷ്കാരവും സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതുമൂലം വാഹനങ്ങളുടെ നിയമലംഘനവും ദേശീയ പാതയെ കുരുതിക്കളമാക്കുന്നുണ്ട്. എന്നാല്‍ വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ഭാഗത്തെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുമ്പോഴും നിര്‍മ്മാണം പൂര്‍ത്തിയായ പാതയില്‍ കാല്‍നടയാത്രക്കാര്‍ റോഡുമുറിച്ചു കടക്കാനാവാതെ നട്ടം തിരിയുകയാണ്.
എന്നാല്‍ ജില്ലയിലുണ്ടായ അപകടങ്ങളില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളായതിനാല്‍ മരണപ്പെട്ടവരിലും കൂടുതലും ഇരുചക്രവാഹയാത്രക്കാരാണെന്നത് പരിതാപകരമാണ്. പുതുതലമുറ ബൈക്കുകളുടെകടന്നുകയറ്റവും യുവാക്കളുടെ അമിത വേഗതയുമാണ് അപകടത്തില്‍ പ്രധാനമായും വില്ലനാവുകന്നത്.
അനുദിനം നിരത്തുകളില്‍ വാഹനങ്ങള്‍ പെരുകുമ്പോഴും റോഡുകളുടെ ശോച്യാവസ്ഥയും അശാസ്ത്രീയമായ ഗതാഗത പരിഷ്കാരങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്ത സിഗ്നല്‍ സംവിധാനങ്ങളുമൊക്കെ പൊതുനിരത്തുകളില്‍ അപകടത്തിന്റെ തോതു വര്ദ്ദിപ്പിക്കുയാണ്. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഈ വര്‍ഷം അപകടനിരക്ക് കുറവാണെങ്കിലും വരും വര്‍ഷങ്ങളില്‍ അപകടനിരക്ക് ഉയരുമോയെന്നതും വകുപ്പധികൃതരെയും ജനങ്ങളെയും ആശങ്കാകുലരാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: