മലപ്പുറം: കാവനൂരില്‍ 13 വയസുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന അറിയിച്ചു.
വള്ളുവങ്ങാട് ദാറൂല്‍ ഇര്ഫാന് ഇസ്ലാമിക് അക്കാദമിയില്‍ പഠിക്കുന്ന കുട്ടിയാണ്. ഇതുവരെ പ്രതിരോധ കുത്തിവവെപ്പുകളൊന്നും എടുക്കാത്തകുട്ടിയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതില്‍ കാര്യത്തില്‍ ജില്ല പിന്നോക്കമായ സഹചര്യത്തിലാണ് ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
ജില്ലയില്‍ 2017ല്‍ ഡിഫ്തീരിയ ബാധിച്ച 30 കേസുകളും രണ്ട് മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മേലാറ്റൂര്‍ (ഒന്ന്), വണ്ടൂര്‍ (നാല്), തവനൂര്‍ (രണ്ട്), വളവനൂര് (ഒന്ന്), മങ്കട (മൂന്ന്), എടവണ്ണ (12), പൂക്കോട്ടൂര്‍ (നാല്), കുറ്റിപ്പുറം (ഒന്ന്), ഒമാനൂര്‍ (ഒന്ന്), ചുങ്കത്തറ (ഒന്ന്) എന്നിങ്ങനെയാണ് ഡിഫ്തീരിയ ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യ ബ്ലോക്കുകള്‍.
തവനൂര്‍ ആരോഗ്യ ബ്ലോക്കിലെ ഈഴവത്തുരുത്തിയും പൂക്കോട്ടൂരിലെ പാങിലുമാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: