മലപ്പുറം: മഴക്കാല പൂര്‍വ്വ ശുചീകരണം ശുചിത്വ മിഷന് ഫണ്ട് ചെലവഴിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അലംഭാവം.
പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനായി 94 ഗ്രാമ പഞ്ചായത്തുകള്‍ക്കും 12 നഗരസഭകള്‍ക്കും ഈ വര്‍ഷം 1,39,72,361 രൂപ ശുചിത്വ മിഷന് അനുവദിച്ചിരുന്നു. തുക ചെലവഴിച്ച് വിനിയോഗ സാക്ഷ്യപത്രം ആഗസ്ത് 30ന് മുമ്പ് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും രണ്ട് നഗരസഭകളും 20 പഞ്ചായത്തുകളും മാത്രമാണ് സാക്ഷ്യപത്രം നല്‍കിയിട്ടുള്ളത്.
പെരിന്തല്‍മണ്ണ, മലപ്പുറം നഗരസഭകളും പഞ്ചായത്തുകളില്‍ കരുളായി, അമരമ്പലം, പള്ളിക്കല്‍, പുളിക്കല്‍, മുറയൂര്‍, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, മങ്കട, മൂര്‍ക്കനാട്, ചാലിയാര്‍ വഴിക്കടവ്, പോത്തുകല്ല്, വെട്ടത്തൂര്‍, ഏലംകുളം, മാറഞ്ചേരി, ആലംകോട്, തവനൂര്‍, വെട്ടം എന്നീ പഞ്ചായത്തുകള്‍ മാത്രമാണ് വിനിയോഗ സാക്ഷ്യപത്രം ഇതുവരെ ഹാജരാക്കിയിട്ടുള്ളത്. വിനിയോഗ സാക്ഷ്യപത്രം ഇനിയും ഹാജരാക്കാത്തവര്‍ ഉടനെ ആയത് ശുചിത്വ മിഷനില്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു. അടുത്ത വര്‍ഷത്തെ പ്രതിരോധ പ്രവര്‍ത്തനം പ്ലാന്‍ ചെയ്യുന്നതിന് എത്ര തുക ആവശ്യമാണെന്ന് കണക്ക് ഹാജരാക്കാന്‍ ശുചിത്വ മിഷന് ആവശ്യപ്പെട്ടിരുന്നു. 22 തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് ഇത് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: