പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയുടെ മാതൃശിശു സംരക്ഷണ ബ്ലോക്കിലെ ഒപികള്‍ ഒഴിഞ്ഞു കിടക്കുന്നു. ഡോക്ടര്‍മാരില്ലാത്തതാണ് കാരണം.
മൂന്ന് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ആകെയുള്ളത് ഒരാള്‍ മാത്രം. മറ്റ് രണ്ടുപേരും ആഴ്ചകളായി അവധിയിലാണ്. ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ചികിത്സ തേടിയെത്തുന്നവര്‍ ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഒരു ഡോക്ടറുടെ പരിശോധനാ മുറിക്ക് മുന്നില്‍ നീണ്ടനിരയാണ് ദിവസവും. 200നും 300നും ഇടയില്‍ ശരാശരി കുട്ടികള്‍ ഒരു ദിവസം ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. എല്ലാവരെയും പരിശോധിക്കാന്‍ ഒരാള്‍ക്ക് തനിയെ കഴിയുന്നില്ല. ആശുപത്രിയിലെ ജീവനക്കാരും കുട്ടികളുടെ രക്ഷിതാക്കളും തമ്മില്‍ വാക്കേറ്റം പതിവാണ്. തണുപ്പ് കാലമായതോടെ വര്‍ധിച്ച കഫക്കെട്ട് അടക്കുമുള്ളവക്ക് ആശ്വാസം തേടിയാണ് കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ വരുന്നത്. ആ സമയത്ത് ഡോക്ടര്‍മാരില്ലാത്തത് ദുരിതമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: