വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രവും ശിവഗിരി മഠവും ചേര്‍ന്ന് 29ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ശിവഗിരി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എല്‍ഐസി, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഐ കിയ ഹ്യൂമന്‍ ക്യാപിറ്റല്‍ സൊല്യൂഷന്‍സ് കൊച്ചി, മാര്‍സ് ഇന്റലക്ച്വല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി, പോപ്പുലര്‍ ഹുണ്ടായ്, ലീഡ്‌സ് ആലപ്പുഴ, പിളൈസ് കോര്‍പ്പറേറ്റ് പനേഷ്യ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി തുടങ്ങി നൂറില്‍പരം മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പങ്കെടുക്കും. ഏകദേശം 5000ത്തില്‍പ്പരം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരിക്കും. അഞ്ചാം ക്ലാസ് മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, എന്‍ജിനീയറിംഗ് ഡിഗ്രി, ഡിപ്ലോമ, ഐടിഐ, സോഫ്ട്‌വെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവ വരെ ഉള്ളവര്‍ക്ക് ജോലി സാധ്യത ജോബ് ഫെയറില്‍ ഉണ്ടായിരിക്കും. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ വിവിധ സ്ഥാപനങ്ങള്‍ ഒന്നിക്കുന്ന പദ്ധതികളെക്കുറിച്ചും തൊഴില്‍ സാദ്ധ്യതകളെക്കുറിച്ചും വിദഗ്‌ദ്ധര്‍ വിശദീകരണം നല്‍കും.
ജോബ് ഫെയര്‍ സംബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ശിവഗിരിമഠത്തില്‍ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌വിശുദ്ധാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ യോഗം നടന്നു. യോഗത്തില്‍ തീര്‍ഥാടനകമ്മിറ്റി സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രാമചന്ദ്രന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, മധുസൂദനന്‍, അഡ്വ മനോജ് എന്നിവര്‍ പങ്കെടുത്തു.
29ന് രാവിലെ 9 ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്ങ്‌വാര്‍ മേള ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം രാവിലെ 9ന് ശിവഗിരി എച്ച്എസ്എസിലുള്ള രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തി പേര് നല്‍കണം.
നിലവിലുള്ള ഒഴിവുകള്‍ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്തും. വിവരങ്ങള്‍ക്ക് 9846349393, 8089915438, 9349896969, 9995775032 നമ്പരുകളില്‍ ബന്ധപ്പെടുക.
















