ന്യൂദല്‍ഹി: യു.എ.ഇയില്‍ മൂല്യവര്‍ദ്ധിത നികുതി അഞ്ചുശതമാനമാക്കുന്നത് വിനോദസഞ്ചാരമേഖലയെ ബാധിക്കാന്‍ സാധ്യത. ഭക്ഷ്യവസ്തുക്കള്‍, ഹോട്ടല്‍, വാടക കരാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, കാറുകള്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് നികുതി ചുമത്തുന്നതോടെയാണ് വിനോദസഞ്ചാരികളെ ബാധിക്കുന്നത്.
നികുതി ഏര്‍പ്പെടുത്തുന്നതോടെ ഈ മേഖലയില്‍ നിലവിലുള്ളതിനേക്കാള്‍ ആറു മുതല്‍ ഏഴുശതമാനം വരെ നിരക്ക് വര്‍ദ്ധനയാണുണ്ടാകുക. എണ്ണവിലയില്‍ ഉണ്ടായ ഇടിവ് യു.എ.ഇയുടെ സാമ്പത്തികഭദ്രതയെ ബാധിച്ചതോടെയാണ് സര്‍ക്കാര്‍ വാറ്റ് അഞ്ചുശതമാനമാക്കാന് നിര്‍ബന്ധിതരായത്.
5.3 കോടി വിനോദസഞ്ചാരികളാണ് 2016ല്‍ യു.എ.ഇയിലെത്തിയത്. ഇതില്‍ 1.8 കോടി യാത്രികര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 1.8കോടിയുടെ മുക്കാല്‍ ഭാഗം യാത്രികരും മും.ബൈ- ദുബായ്, ദല്‍ഹി- ദുബായ് വഴി യാത്ര ചെയ്തവരാണ്. ഇത് ഏറ്റവും തിരക്കേറിയ അന്തര്‍ദേശീയ വൈമാനിക മാര്‍ഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: