തൃപ്രയാര്‍: ജാതിപ്പേര് പറഞ്ഞ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. താന്ന്യം വടക്കുംമുറി പനോക്കി ദിലീപിനേയും ഭാര്യ ശെല്വിയേയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഹൃദ്രോഗിയായ അമ്മ ശാരദയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനമേറ്റ ഇവരെ വലപ്പാട് ആശുപത്രിയിലും അമ്മയെ പഴുവില്‍ മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ പട്ടികജാതി പട്ടിക വര്‍ഗ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അല്ലാത്തപക്ഷംസമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്സി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സജി പള്ളം പറഞ്ഞു. ജനറല്‍ സെക്രട്ടറി പി.വി ആനന്ദന് അധ്യക്ഷത വഹിച്ചു. സേവ്യന്‍ പള്ളത്ത്, ഉണ്ണിക്കൃഷ്ണന് കാരയില്‍, എം.വി.വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: