മലപ്പുറം: 2016ല്‍ മുന്‍കാല പ്രാബല്യത്തോടെ അങ്കണവാടി ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ദ്ധിപ്പിച്ച ഓണറേറിയം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓണറേറിയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അനുവദിച്ച തീരുമാനപ്രകാരം വര്‍ക്കര്‍മാര്‍ക്ക് 2200 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 1450 രൂപയുമാണ്. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രയാസങ്ങള്‍ പറഞ്ഞ് ഇത് നല്‍കുന്നില്ല. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഹൈക്കോടതിയെ സമീപിക്കും. ആന്റണി സര്‍ക്കാര്‍ അനുവദിച്ച ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുക, അങ്കണവാടി ജീവനക്കാരെ സംസ്ഥാന ശമ്പള കമ്മീഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഇപിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഹരിദാസ് പുല്‍പ്പറ്റ, പത്മിനി എം., ജയശ്രീ എന്‍., റാബിയ കെ. തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: