പളളിക്കല്‍: ആനക്കുന്നം മഹാദേവക്ഷേത്രത്തിലെ 12-ാമത് ഭാഗവതസപ്താഹയജ്ഞത്തിന് റിട്ട: ഡിജിപി ഡോ അലക്‌സാണ്ടര്‍ ജേക്കബ് ഭദ്രദീപം തെളിച്ചു. ജി.കെ. മുരളീധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. വി. ജോയി എംഎല്‍എ, വര്‍ക്കല കഹാര്‍, യജ്ഞാചാര്യന്‍ കാവാലംരതീഷ്, ശ്രീനാഥ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആനക്കുന്നം മഹാദേവ ഹരിമുരളി പുരസ്‌കാരം യജ്ഞപൗരാണികന്‍ ഉമ്മന്നൂര്‍ ശ്രീലാലിന് സമ്മാനിച്ചു. വിവിധമേഖലകളില്‍ മികവുതെളിയിച്ച പ്രതിഭകളെ അനുമോദിച്ചു.
















