എവിടെ വിലക്കുറവ് എന്ന് നോക്കി പോകുന്നവരാണ് മലയാളികള്‍ ഓരോരുത്തരും. ഡിസ്കൗണ്ട് ബോര്‍ഡ് കണ്ടാല്‍ കയറി നോക്കാത്തവര്‍ വളെരക്കുറവാണ്. അല്‍പ്പം വില കൂടിയ സാധനങ്ങളാണ് വിലക്കുറവില്‍ വില്ക്കുന്നതെങ്കില് പറയേണ്ടതും ഇല്ല.
ഫെസ്റ്റിവല്‍ സീസണ് മുന്‍ കണ്ടുകൊണ്ടാണ് മോട്ടോ ഫോണുകള്‍ക്ക് വിലക്കുറവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്മസ് വില്പനയോടനുബന്ധിച്ചാണ് ലെനോവോ ബ്രാന്റായ മോട്ടോ, ഫോണുകള്‍ക്ക് വിലകുറച്ചിരിക്കുന്നത്.
മോട്ടോയുടെ മറ്റ് മോഡലുകളായ മോട്ടോ എം, മോട്ടോ ഇസഡ് 2 പ്ലേ, മോട്ടോ ഇ4, മോട്ടോ ഇ തുടങ്ങിയവയും വിലക്കുറവില്‍ ലഭ്യമാവും. മുന്‍നിര റീടെയില്‍ സ്റ്റോറുകളിലും മോട്ടോ ഹബ്ബ് ഔട്ട്ലെറ്റുകളിലും പുതിയ ഓഫര്‍ ലഭ്യമാവും.
9,999 രൂപ വിലയുള്ള മോട്ടോ ജി5 സ്മാര്‍ട്ഫോണ്‍ ആയിരം രൂപ കുറഞ്ഞ് 8,999 രൂപയ്ക്കാണ് ലഭിക്കുക.
450 മെഗാഹെട്സ് അഡ്രിനോ 505 ജിപിയു, 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുമൊത്ത് 1.4 ജ്ിഗാഹെഡ്സ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസറോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് മോട്ടോ ജി5.
27,999 രൂപ വിലയുള്ള മോട്ടോ ഇസഡ്2 പ്ലേ സ്മാര്‍ട്ഫോണിന് 3000 രൂപ കുറഞ്ഞ് 24,999 രൂപ. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയുള്ള ഫോണ്‍ കോര്‍ണിംഗ് ഗോറില്ലാ ഗ്ലാസ് സംരക്ഷണത്തോടൊപ്പം 150 ഗ്രാം തൂക്കമുണ്ട്. മോട്ടോ ഇസഡ്2 പ്ലേ പുതിയ ആന്‍ഡ്രോയ്ഡിലാണ് പ്രവര്‍ത്തിക്കുന്നത്. 7.1.1 നൗകാട്ട് ഓപ്പറേറ്റിങ് സിസ്റ്റം. 12 എംപി, എഫ്, 1.7 പിഡിഎഫ് പ്രൈമറി ക്യാമറ, ഡ്യുവല്‍ ടോണ്‍ ഫ്ളാഷ്, 5 എംപി ഫ്രൈ 2.0 ക്യാമറ എന്നിവയും ഇതിലുണ്ട്. മുന്‍വശത്തെ അടിഭാഗത്തെ വിരലടയാള സ്കാനറാണ്. 3000 എംഎഎച്ച് ബാറ്ററി.
13,999 രൂപ വിലയുണ്ടായിരുന്ന മോട്ടോ എം ത്രീജിക്ക് 11,999 രൂപയാണ് ഇപ്പോള്‍ വില.
മോട്ടോ എം 4ജിക്ക് 15,999 രൂപയില്‍ നിന്നും 2000 രൂപ കുറഞ്ഞ് 13,999 രൂപയും. 2.2 ജിഗാഹെട്സ് ഒക്ടകോര്‍ മീഡിയടെക് ഹെലിയോ പി15 പ്രോസസര്‍, രണ്ട് മെമ്മറി ഓപ്ഷനുകള്‍, 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറി, 15,999 രൂപ, 4 ജിബി റാം, 64 ജിബി റോം, 17,999 രൂപ. രണ്ട് പതിപ്പുകള്‍ക്കും 128 ജിബി മൈക്രോ എസ്ഡി കാര്‍ഡുകളുണ്ട്.
16 മില്ലീമീറ്റര്‍ പിന് ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷുള്ള 8 എംപി സെല്‍ഫ് ക്യാമറ എന്നിവയും ഇതിലുണ്ട്. കണക്ടിവിറ്റിയുടെ കാര്യത്തില്‍, സ്മാര്‍ട്ട്ഫോണ്‍ 4 ജി ഢീഘഠഋ കൊണ്ട് വരുന്നു, വൈഫൈ 802.11 എസി, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ് സി, 3.5 എംഎം, ബ്ലൂടൂത്ത് 4.4 എന്നിവയുമുണ്ട്.
8,499 രൂപ വിലയുണ്ടായിരുന്ന മോട്ടോ ഇ4ന് 7,999 രൂപയാണ് വില. മോട്ടോ സിയുടെ വില 5,999 രൂപയില്‍ നിന്നും കുറഞ്ഞ് 5,499 രൂപയായി. മോട്ടോ ജി5എസ് സ്മാര്‍ട്ഫോണിന് 13,999 രൂപയില്‍ നിന്നും 1000 രൂപ കുറഞ്ഞ് 12,999 രൂപ. ഈമാസം 30 വരെയാണ് ഓഫറുകള്‍.
പ്രകാശം പരക്കട്ടെ…
പുതുവര്‍ഷ രാവുകള്‍ പ്രകാശപൂരിതമാക്കാന്‍ നൂതന സാങ്കേതിക വിദ്യകളോടുകൂടിയ എല്‍ഇഡി സ്പോര്‍ട്ട് ലൈറ്റെത്തി. നവീനമായ ടിഐആര്‍ ലെന്‍സ് പ്രൊഫഷണല്‍ ആക്സന്റ് ലൈറ്റിങ്ങിനുള്ള നിഴലുകള്‍ ഇല്ലാത്ത തെളിഞ്ഞ ബീം ലൈറ്റ് ഇതിലൂടെ ലഭിക്കും.
ഗ്ലോബല്‍ ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് സൊല്യൂഷന്‍സ് കമ്പനിയും എല്‍ഇഡി ലൈറ്റിങ്ങ് ടെക്നോളജി നിര്‍മ്മാതാക്കളുമായ ഓപ്പിളും ചേര്‍ന്നാണ് ലൈറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. സ്കൂളുകള്‍, വീടുകള്‍, കോണ്‍ഫെറന്‍സ് റൂമുകള്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ഉപയോഗങ്ങള്‍ക്ക് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ലൈറ്റ്. ഏറ്റവും ചെറിയ ഊര്ജ്ജോപയോഗത്തിന് യോജിക്കുന്ന ലൈറ്റാണിത്.
35വാട്ട്, 50വാട്ട് ഹാലൊജെന്‍ ലൈറ്റുകളെ അപേക്ഷിച്ച് 85% വൈദ്യുതിയും ലാഭിക്കാം. ആവശ്യമുള്ളിടത്ത് പരമാവധി 20 ഡിഗ്രി വരെ ഫ്ളെക്സിബിളായ ക്രമീകരണവും സാധ്യമാകും. വെളിച്ചത്തിന് ഫ്ലിക്കറിങ് ഇല്ലാത്തതിനാല്‍ ജോലി ചെയ്യുമ്പോഴും ലൈറ്റിന് ചുവടെയിരിക്കുമ്പോഴുമുള്ള അസ്വസ്ഥത കുറയും. പ്ലഗ്-ആന്‍ഡ്-പ്ലേ ഇന്‍സ്റ്റലേഷനുമുണ്ട്.
സ്മാര്‍ട്ട് ബില്‍ഡിങ്ങുകള്‍ എന്ന ആശയം പ്രയോഗിക്കുന്നവര്‍ക്ക് പരിക്ഷീക്കാവുന്ന ഒന്നാണിത്. 7 വാട്ട് പവര്‍ കപ്പാസിറ്റിയുള്ള എല്‍ഇഡി സ്പോട്ട് ലൈറ്റ് എച്ച്എസ് 600 രൂപക്ക് ലഭ്യമാണ്.
ജിയോണിയുടെ പുതിയ എസ് 10 ലൈറ്റ്
സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ ചൈനക്കാര്‍ വിടുന്ന ലക്ഷണമില്ല. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ജിയോണി പുതിയ എസ്10 ലൈറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിച്ചു.
ഡിസംബറിലാണ് ഫോണ്‍ വിപണിയിലെത്തിയത്. 5.20 ഇഞ്ചുള്ള ഇതിന്റെ സ്ക്രീനിന് 720 റെസലൂഷനോട് കൂടി 1280 പിക്സലാണ്. 1.4 ജിഗാഹെഡ്സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 427 പ്രൊസസറാണ് കരുത്ത് പകരുന്നത്. 4 ജിബി റാമും ഇതിലുണ്ട്. 32ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. കൂടാതെ മെക്രോ എസ്ഡി കാര്‍ഡിലൂടെ 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനാകും.
ക്യാമറയുടെ കാര്യത്തിലും ജിയോണി പിന്നിലല്ല. ജിയോണി എസ്10 ലൈറ്റിന് പിന്‍വശത്തെ ക്യാമറയ്ക്ക് 13 മെഗാപിക്സലും 16 മെഗാപിക്സല്‍ മുന്ക്യാമറയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് 7.1 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 3100എംഎച്ച് നോണ്‍ റിമൂവബില്‍ ബാറ്ററിയാണുള്ളത്.
ജിയോണി എസ്10ലൈറ്റിന് രണ്ട് നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ഒടിജി, എഫ്എം, 3ജി, 4ജി എന്നിങ്ങനെയാണ് ഇതിന്റെ കണക്ടിവിറ്റ് ഓപ്ഷനുകള്‍. കോംപസ് മാഗ്നോമീറ്റര്‍, പ്രോക്സിമിറ്റ് സെന്‍സര്‍, ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയാണ് ഫോണിലെ സെന്‍സറുകള്‍.
ഇന്ത്യയിലുടനീളമുള്ള റീടെയ്ല്‍ സ്റ്റോറുകളില്‍ 15,999 രൂപക്കാണ് ഈ ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: