തൃശൂര്‍: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ സ്മരണക്കായി വിലങ്ങന്കുന്നില് നട്ട നീര്‍മാതളം ഉണങ്ങി നശിക്കുന്നു. പ്രശസ്തരായ പല എഴുത്തുകാരുടേയും ഓര്‍മ്മക്കായി ഇവിടെ നട്ട മരങ്ങള്‍ക്കെല്ലാം ഏതാണ്ട് ഇതേ ഗതിയാണ്. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിലങ്ങന്കുന്നില് ചെടികളും മരങ്ങളും സംരക്ഷിക്കാന്‍ യാതൊരു പദ്ധതിയും ഇല്ല. ഇതുമൂലം അപൂര്‍വ ഇനങ്ങളില്‍പ്പെട്ട ഔഷധസസ്യങ്ങളുള്പ്പടെ ഒട്ടേറെ വൃക്ഷത്തൈകളാണ് ഉണങ്ങി നശിക്കുന്നത്.
അശോകവനം പദ്ധതിയുടെ ഭാഗമായി ഔഷധിയുമായി സഹകരിച്ച് നട്ട അശോകത്തൈകളും പലതും ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. വിലങ്ങന്‍കുന്നിലെ കുട്ടികളുടെ പാര്‍ക്കില്‍ കളിയുപകരണങ്ങള്‍ എല്ലാം തകര്‍ന്ന് നശിച്ച അവസ്ഥയിലാണ്. വര്‍ഷങ്ങളായിട്ടും ഇത് നന്നാക്കാനും ഒരു നടപടിയും ഉണ്ടായിട്ടില്ല. അവധിക്കാലമായതോടെ ഇവിടേക്ക് സന്ദര്‍ശകരുടെ പ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നിട്ടും ടൂറിസം വകുപ്പ് അനങ്ങാപ്പാറ നയമാണ് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: