തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ബോണ്‍ നത്താലെ ഇന്ന് . വൈകീട്ട് 4.30ന് സെന്റ്. തോമസ് കോളജില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷന്മാര്, സാംസ്കാരിക നായകന്മാര് പങ്കെടുക്കും. ബോണ്‍ നത്താലെയുടെ ഭാഗമായി നഗരത്തില്‍ ഇന്ന് മൂന്നുമതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.
സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. തൃശൂരിനും വേണം മെട്രോ, കൃഷിവകുപ്പിന്റെ പ്രകൃതി സംരക്ഷണം, തൊഴിലാളി സംരക്ഷണം, പ്രപഞ്ചസൃഷ്ടി, ഇസഹാക്കിന്റെ ബലി, പത്ത് കല്‍പ്പനകള്‍, മംഗളവാര്‍ത്ത, മാലാഖവൃന്ദം, ഭാരതീയം, മദ്യത്തിനും മയക്കമരുന്നിനുമെതിരേ, ഡാനിയല്‍ പ്രവാചകന് സിംകൂട്ടില്, പുല്‍ക്കൂട് തുടങ്ങിയ 20ഓളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയിലുണ്ടാകും.
15ഓളം വരുന്ന ഫാന്‍സി ഡാന്‍സുകള്‍, 5000ത്തോളം വരുന്ന ഫല്‍ഷ്മോബ് പാപ്പമാര്‍, സര്‍ക്കസ് പാപ്പമാര്‍, കുള്ളന്പാപ്പമാര്, വീല്‍ചെയര്‍ പാപ്പമാര്‍, സ്കേറ്റിങ് പാപ്പമാര്‍, ബ്ലൈന്റ് പാപ്പമാര്‍, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന മാതാവും ഉണ്ണിയും, ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന പൂജരാജാക്കന്മാര്, പൊയ്ക്കാല്‍ പാപ്പമാര്‍ തുടങ്ങിയ നിരവധി ഇനങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും.
വൈകീട്ട് 7.30ന് സെന്റ് തോമസ് കോളജില്‍ ഘോഷയാത്ര സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: