തൃശൂര്‍: ജില്ലയിലുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ഊര്‍ജ്ജവകുപ്പ് ഡയറക്ടര്‍ എം.എം.ദകാഡെ, കേന്ദ്ര കൃഷിവകുപ്പ് ഡയറക്ടര്‍ ആര്.പി. സിംഗ്, കേന്ദ്ര ഷിപ്പിംഗ് വിഭാഗം ഡയറക്ടര്‍ ചന്ദ്രമണി എന്നിവരടങ്ങിയ സംഘമാണ് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തുന്നത്. ഇവര്‍ക്കൊപ്പം കളക്ടര്‍ എ.കൗശിഗന് സംഘത്തിലുണ്ടാകും.
ജില്ലയിലെ തീരദേശമേഖലയായ കൊടുങ്ങല്ലൂരില്‍ നിന്ന് രാവിലെ 10.30നാണ് സംഘം വിലയിരുത്തല്‍ നടപടികളാരംഭിക്കുന്നത്.
ഓഖി ദുരന്തമേഖലകളിലെ തകര്‍ന്ന വീടുകള്‍, റോഡുകള്‍, ജലസേചനമാര്‍ഗ്ഗങ്ങള്‍, വൈദ്യുത സംവിധാനങ്ങള്‍, കാര്‍ഷിക രംഗം, കടല്‍ഭിത്തികള്‍, മത്സ്യ കര്‍ഷകരുടെ തകര്‍ന്ന ബോട്ടുകള്‍ മുതലായവയെകുറിച്ചെല്ലാം സംഘം പഠനം നടത്തും. ഇതോടനുബന്ധിച്ച് കളക്ട്രേറ്റില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.കൗശിഗന് അദ്ധ്യക്ഷനായി. എ.ഡി.എം. സി.വി. സജന്, അഗ്രികള്‍ച്ചറല്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ഉഷ, ജില്ലാ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഐ.സാജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍.വിനോദ്കുമാര്‍, ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസര്‍ എ.എസ്. വിജയകുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ അജിത്കുമാര്‍ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: