മാള: ഐരാണിക്കുളം തെക്കേടത്ത് മഹാദേവ ക്ഷേത്രത്തിന്റെ വട്ട ശ്രീകോവില്‍ ശോചനീയാവസ്ഥയില്‍.
വട്ടശ്രീകോവിലിന്റെ മരം കൊണ്ടുള്ള ഉത്തരത്തിന് കേടുപാടുകളുണ്ട്. വട്ടത്തിലുള്ള ഉത്തരമായതിനാല്‍ പ്രത്യേക പരിശീലനം ലഭിച്ച മരപ്പണിക്കാര്ക്കു മാത്രമേ അറ്റകുറ്റപ്പണി ചെയ്യാന്‍ സാധിക്കൂ. ഇതിന്റെ ഓടും പ്രത്യേക തരത്തിലുള്ളതാണ്.
ക്ഷേത്രങ്ങള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലായതിനാല്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമേ ഇത്ര വലിപ്പമുള്ള വട്ട ശ്രീകോവിലുള്ളു.
ഐതിഹ്യ പെരുമയുള്ള ക്ഷേത്രത്തില്‍ 1987 ല്‍ പുന പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീ കോവിലിന്റെ പാദുകം കാണുന്നതിനായി ക്ഷേത്ര മൈതാനത്തെ മണ്ണ് നീക്കിയപ്പോള്‍ വിവിധ ആകൃതിയിലുള്ള ശിലകളും തൂണുകളും കിട്ടിയിരുന്നു. ഇവയെല്ലാം ക്ഷേത്രത്തിന്റെ പഴയ നമസ്കാര മണ്ഡപത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം അധികൃതര്‍ നല്‍കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: