ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരത്തോളം പേര് പങ്കെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി കക്കാട് ദേവദാസ് നമ്പൂതിരി, തിരുവെങ്കിടം ക്ഷേത്രം മേല്‍ശാന്തി ഭാസ്കരന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകര്‍ന്നു. ഗുരുവായൂര്‍ മുരളിയുടെ നാദസ്വരം, കോട്ടപ്പടി സന്തോഷ് മാരാരുടെ പരിശവാദ്യം, നാരായണീയ പാരായണസമിതി യുടെ നാമജപസങ്കീര്ത്തനം എന്നിവ ചടങ്ങിന് അകമ്പടിയായി.
ക്ഷേത്രം ഭാരവാഹികളായ ജി.കെ രാമകൃഷ്ണന്, പ്രഭാകരന് മണ്ണൂര്‍, ബാലന് വാറണാട്ട്, ചന്ദ്രന് ചങ്കത്ത്, ജ്യോതീദാസ് കൂടത്തിങ്കല്‍, സേതുതിരുവെങ്കിടം, ശിവന് കണിച്ചാടത്ത്, വി.ബാലകൃഷ്ണന് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: