തലോര്‍: തലവണിക്കരയില്‍ ഫ്ളക്സ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
രണ്ടു ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. തലവണിക്കര മുളയ്ക്കല്‍ ധനേഷ്, സഹോദരന് ശ്രീജേഷ് എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുലയ്ക്കാട്ടുകര റോഡില്‍ ധനേഷ് വാടകയ്ക്കു താമസിക്കുന്ന വീടിനു മുന്നിലിരുന്ന ബൈക്കുകളാണ് കത്തിച്ചത്. പുതുക്കാട് പോലീസും സയന്റിഫിക് അസിസ്റ്റന്റും സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ ക്ലബ്ബിലെ അംഗങ്ങളായ ശ്രീജേഷും അയല്‍ വാസിയായ കിഴക്കുമ്പ്രം ശരത്തും ഫ്ളക്സ് വെക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഇതിനെ തുടര്‍ന്ന് ധനേഷും ശ്രീജേഷും സുഹൃത്തുക്കളും ചേര്‍ന്ന് ശനിയാഴ്ച രാത്രി ശരത്തിന്റെ വീട്ടില്‍ കയറി അക്രമിച്ചു.
സംഭവത്തില്‍ ശരത്തിനും അക്രമിസംഘത്തിലുണ്ടായിരുന്ന അരുണിനും പരിക്കേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: