കാട്ടിക്കുളം: കാട്ടിക്കുളം നഗരത്തില്‍ ഗുണ്ടാവിളയാട്ടം. വാഹനത്തിലെത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം ക്രിസ്തുമസ് ദിനത്തില്‍ രാത്രി 10.30ഓടെ കാട്ടിക്കുളം ടൗണിലാണ് സംഭവം. ശബ്ദം കേട്ട് റോഡിലിറങ്ങിയ സഹേരങ്ങളെ ആയുധങ്ങള്‍ ഉപയോഗിച്ച് ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു.
കാട്ടിക്കുളം നമ്പൂനംകണ്ടിയില് സുശാന്ത്, സുധീഷ്, സജീഷ് എന്നീ സഹോദരങ്ങള്‍ക്കും തട്ടിക്കാട്ട് വിജേഷനുമാണ് ആക്രമണത്തില്‍ തലക്കും ദേഹത്തുമടക്കം ഗുരുതരമായി പരിക്കേറ്റത്. നാലുപേരും ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്.
പാണ്ടിക്കടവ്, തരുവണ എന്നിവിടങ്ങളിലുള്ളവരാണ് പ്രതികളെന്നാണ് പോലീസിന് ലഭിച്ച വിവരം. തിരുനെല്ലി പോലീസ് ജില്ലാ ആശുപത്രിയിലെത്തി മൊഴി രേഖപെടുത്തുകയും കേസ്സെടുത്ത് അന്വേഷണം നടത്തിവരിന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: