കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. ജനുവരി 2ന് ആറാട്ടോടെ സമാപിക്കും.
രാവിലെ നടന്ന മഹാഗണപതി ഹോമത്തിനുശേഷം ഗൗരിശങ്കരനാരായണ സമിതിയുടെ നേതൃത്വത്തില്‍ ശിവപുരാണ സമീക്ഷയും ക്ഷേത്രം മേല്‍ശാന്തി പറപ്പൂക്കര ഹരി നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കലവറ നിറയ്ക്കല്‍ ചടച്ചടങ്ങും നടന്നു. വൈകിട്ട് രാഗലയ അവതരിപ്പിച്ച ഭക്തിഗാനമേളയും തുടര്‍ന്ന് കൊടിപ്പുറത്തു വിളക്കും നടന്നു.
രണ്ടാം ദിവസമായ ഇന്ന് രാവിലെ അഞ്ചരയ്ക്ക് അക്ഷരലക്ഷം ജപം. രാവിലെ 8ന് പാര്‍വതി ദേവിക്കും നാഗത്തിനും രക്ഷസിനും കലശം ആടല്. വൈകിട്ട് 7ന് നൃത്തസന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: