കൊച്ചി: ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന നിര്‍ഭയ എന്നുപേരിട്ട തൈക്വോണ്‍ഡോ പരിശീലന ശിബിരത്തിന് തുടക്കമായി. എളമക്കര സരസ്വതി വിദ്യാനികേതനില്‍ ആരംഭിച്ച ശിബിരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി ഏഴുമുതല്‍ 12വരെ ക്ലാസ്സുകളില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെട്ട നൂറ് പെണ്‍കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്.
ഇന്നലെ നടന്ന ചടങ്ങില്‍ നാഷണല്‍ ബാഡ്മിന്റണ്‍ കോച്ച് എം.ജെ.മോഹനചന്ദ്രന്‍നായര്‍ ശിബിരം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ കാര്യകാരീ സദസ്യന്‍ എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. ക്രീഡാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി സജിവ്കുമാര്‍, സംസ്ഥാന പ്രസിഡന്റ് നേ.പാ. മുരളി, എളമക്കര സരസ്വതി വിദ്യാനികേതന്‍ വൈസ്പ്രിന്‍സിപ്പാള്‍ ദീപ, ക്രീഡാഭാരതി ജില്ലാ പ്രസിഡന്റ് ഷിബു ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.
29ന് അവസാനിക്കുന്ന ശിബിരത്തില്‍ ഓരോ ദിവസവും പ്രമുഖര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരന് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: