പരപ്പനങ്ങാടി: നിലവിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.ശശിധരന്, ആര്.രഘുരാജ്, വി. വി. ബാലകൃഷ്ണന്, സംസ്ഥാന സംഘടനാ സെക്രട്ടറി സി. വി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദേവുഉണ്ണി കണക്കും അവതരിപ്പിച്ചു. കെ.പി.മുരളീധരന് സ്വാഗതവും എന്‍.വി.രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: