മലപ്പുറം: വഴിയോര കച്ചവട നിയമം നഗര പ്രദേശത്തെ പോലെ പഞ്ചായത്ത് തലത്തിലും നടപ്പില്‍ വരുത്തണമെന്ന് വഴിയോര കച്ചവട ക്ഷേമസമിതി (എഫ്ഐടിയു) മലപ്പുറം മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.അഹമ്മദ് അനീസ് അദ്ധ്യക്ഷത വഹിച്ചു. എഫ്ഐടിയു സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു. പരമാനന്ദന് മങ്കട, ഹബീബ് റഹ്മാന് പൂക്കോട്ടൂര്‍, ആരിഫ് ചുണ്ടയില്‍, പരമാനന്ദന് മങ്കട, സുജിത് കുമാര്‍ കെ.സി. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: