തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാധ്യമസംസ്‌കാരം ഉയര്‍ന്നതും ഉദാത്തതുമാണെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. തെക്കന്‍സ്റ്റാര്‍ 9-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മീഡിയ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ കര്‍മ്മമുഖ്യ പുരസ്‌കാരം സ്പീക്കര്‍ക്ക് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍ സമര്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ. മുരളീധരന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പ്രൊഫസര്‍. ജോര്‍ജ് ഓണക്കൂര്‍, നടി ശ്രീലതാ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണന്‍, വേട്ടക്കുളം ശിവാനന്ദന്‍ എന്നിവര്‍ക്ക് സ്പീക്കര്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. തെക്കന്‍സ്റ്റാര്‍ ബ്യൂറോ ചീഫ് എസ്. ബാദുഷഅധ്യക്ഷത വഹിച്ചു.
















