തിരുവനന്തപുരം: ഗതാഗതക്കുരുക്ക് രൂക്ഷമായ അട്ടക്കുളങ്ങര-മണക്കാട്-ആറ്റുകാല്‍- കാലടി-ഹോമിയോകോളേജ്- കൊഞ്ചിറവിള റോഡ് വീതികൂട്ടാനുള്ള നടപടി എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് ഫ്രാറ്റ് ആവശ്യപ്പെട്ടു. ആറ്റുകാല്‍പൊങ്കാല മാര്‍ച്ച് 2നാണ്. ആറ്റുകാല്‍ പൊങ്കാല ഉത്സവം തുടങ്ങിക്കഴിഞ്ഞ് ധൃതഗതിയില്‍ പണികള്‍ ഒപ്പിച്ചെടുക്കുന്നതിനുപകരം ജനുവരി 31നകം തന്നെ മരാമത്തുപണികള്‍ പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാരിനോടും നഗരസഭയോടും അഭ്യര്‍ത്ഥിച്ചു.
മണക്കാട് മാര്‍ക്കറ്റ്, തുഞ്ചന്‍സ്മാരക സ്‌കൂള്‍, ചിന്മയ വിദ്യാലയം, ഹോമിയോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ റോഡിന്റെ പരിസരത്തായതുകാരണം ഇതുവഴിയുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാവുന്നതിനുമപ്പുറമാണ്. അട്ടക്കുളങ്ങര, മണക്കാട് ജംഗ്ഷന്‍, ആറ്റുകാല്‍ ജംഗ്ഷന്‍, മേടമുക്ക് എന്നീ പ്രധാന ജംഗ്ഷനുകള്‍ നവീകരിച്ച് റോഡിന്റെ വീതി കൂട്ടുകയെന്നതാണ് ഇതിന് പരിഹാരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ജനറല്‍ സെക്രട്ടറി സുഗുണന്‍ പൂജപ്പുര ആവശ്യപ്പെട്ടു.
















