നര്‍മ്മം നിറയുന്ന സ്വതന്ത്രാവിഷ്കാരമാണ്
കാര്ട്ടൂണുകള്. പ്രശസ്തരാണ് അതില്‍ പലപ്പോഴും കേന്ദ്രകഥാപാത്രങ്ങള്‍. കാര്ട്ടൂണുകള് തങ്ങളെ എങ്ങനെ
പരാമര്‍ശിച്ചാലും പരിഭവം കൂടാതെ അവര്‍ ആസ്വദിക്കും.
ഒരുപക്ഷെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാത്രം കിട്ടുന്ന
ആനുകൂല്യമാവാം ഇത്. ഇതിന് അപവാദങ്ങള്‍ ഇല്ല എന്നല്ല. ഇത്തരത്തില്‍ കാര്‍ട്ടൂണുകളില്‍ നിറഞ്ഞുനിന്നു അടല്‍
ബിഹാരി വാജ്പേയി. വാജ്പേയി എന്ന നേതാവ്
ഉയര്‍ന്നുവന്നപ്പോള്‍ മുതല്‍ അദ്ദേഹം കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പ്രിയങ്കരനാണ്. ആ പ്രിയം ഇന്നുമുണ്ട്, ജീവിതത്തിന്റെ
മുഖ്യധാരകളില്‍ നിന്നും അടല്‍ജി വിട്ടുനില്‍ക്കുമ്പോഴും.
കാര്‍ട്ടൂണുകളിലൂടെ അടല്‍ജിയെ
അടയാളപ്പെടുത്തുമ്പോള്‍. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ
പിതാവ് ശങ്കര്‍, പ്രമുഖ തല്‍സമയ കാരിക്കേച്ചറിസ്റ്റ്
ആയിരുന്ന രംഗ (എന്‍.കെ. രംഗനാഥ്), മനോജ് സിന്‍ഹ,
പരേഷ്നാഥ് (ഈ മൂവരുടേയും കാര്‍ട്ടൂണുകള്‍ക്ക്
അടല്‍ജി തന്റെ കൈയൊപ്പ് ചാര്‍ത്തി നല്‍കിയിട്ടുണ്ട്),
അതിവേഗ കാരിക്കേച്ചറിസ്റ്റും എറണാകുളം ഇന്‍കം
ടാക്സ് ഡെപ്യൂട്ടി കമ്മീഷണറുമായ സജീവ്
ബാലകൃഷ്ണന്, ലോകപ്രശസ്ത മലയാളി
കാരിക്കേച്ചറിസ്റ്റും ഗള്‍ഫ് ന്യൂസ് ഇല്ലസ്ട്രേറ്ററുമായ
രാമചന്ദ്രബാബു, തെലുങ്ക് ദിനപത്രം സാക്ഷിയിലെ
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പമാര്ത്തി, കേരള കാര്‍ട്ടൂണ്‍
അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, മറാത്തി കാര്‍ട്ടൂണിസ്റ്റ്
പ്രഭാകര്‍ വരിക്കര്, സ്വതന്ത്ര കാര്‍ട്ടൂണിസ്റ്റ് നിഷാന്ത്
തച്ചമ്പലത്ത് എന്നിവര്‍ വരച്ച കാര്‍ട്ടൂണുകളിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: