മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ പ്രഥമ ജനകീയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കൊച്ചിന് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തില്‍ ജസ്റ്റിസ് ദമ ശേഷാദ്രി നായിഡു ഉദ്ഘാടനം ചെയ്തു. മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് ജുബിലിആഘോഷം. ദേശീയ പ്രാദേശിക സെമിനാറുകള്‍, അന്തര്‍ സര്‍വ്വകലാശാല മത്സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ മീറ്റ്, ക്യാംപസ് സൗന്ദര്യവത്കരണം, സംയുക്ത മാലിന്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യമേള, പുസ്തകോത്സവം, കായിക കലാമത്സരങ്ങള്‍ എന്നിവ നടക്കും. ചടങ്ങില്‍ കൊച്ചിന് എഡുക്കേഷന്‍ സൊസെറ്റി പ്രസിഡന്റ് ഉല്ലാസ് വി.ഷറാഫ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ടി.വിദ്യാസാഗര്‍, പ്രിന്‍സിപ്പാള്‍ ഡോ: കെ.ആര്.ജയ, രാജേഷ് അഗര്‍വാള്‍, നഗരസഭാംഗം ഷൈല തദ്ദേവൂസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: