ഏലൂര്‍: കുറ്റിക്കാട്ടുകര ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിന്റെ പ്രവേശന കവാടം മുഴുവനായും അടച്ചുകെട്ടി കാന നിര്‍മ്മിച്ചത് വിവാദത്തില്‍. അഞ്ചടി ഉയരത്തില്‍ അശാസ്ത്രീയമായ രീതിയില്‍ പണിയുന്ന കാന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അധികൃതരുടെ നടപടിയില്‍ വിശ്വഹിന്ദു പരിഷത്ത് ഏലൂര്‍ പ്രഖണ്ഡ് പ്രതിഷേധിച്ചു.
വീടുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യവും മിലിനജലവും ഒഴുക്കുന്ന കാന ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നു പോകുന്നതും എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. കാനയുടെ മുകളിലൂടെ ചാടിക്കടന്ന് വേണം ക്ഷേത്രത്തിലേക്ക് കടക്കാന്‍. വിദഗ്ദോപദേശം തേടാതെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്താണ് കാന നിര്‍മ്മാണം. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും കണ്ടില്ലെന്ന് നടിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനവുമായി അധികൃതര്‍ മുന്നോട്ടുനീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: