പന്തളം: വാടകയ്ക്കെടുത്ത കാറുകള്‍ പണയംവച്ച് പണം തട്ടിയ കേസില്‍ അറസ്റ്റിലായ കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയംഗത്തെ റിമാന്‍ഡ് ചെയ്തു. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ തട്ടാമല മങ്കുഴിതെക്കേതില് അഫ്സല് (24) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളം കടയ്ക്കാട് ചന്തയ്ക്കു സമീപം സുമയ്യാ മന്‍സിലില്‍ അഷ്റഫ് റാവുത്തറുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഒന്നാം പ്രതി പന്തളം മുടിയൂര്‍ക്കോണം സ്വദേശി ശ്രീജിത് ഒളിവിലാണ്.
മെഡിക്കല്‍ കോളേജില്‍ പോകുന്നതിനെന്നു പറഞ്ഞ് ശ്രീജിത് അഷ്റഫിന്റെ വാഗണ്‍-ആര് കാര്‍ രണ്ടു ദിവസത്തേക്കു വാടകയ്ക്കെടുത്തിരുന്നു. അഷ്റഫിന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഇയാള്‍ കാര്‍ വാടകയ്ക്കെടുത്തത്. ഈ കാര്‍ അഫ്സല് 1.20 ലക്ഷം രൂപയ്ക്കു മറ്റൊരാളിനു പണയം വെയ്ക്കുകയായിരുന്നു. അഫ്സലിനെതിരെ ഇത്തരം 20 ലേറെ കേസുകള്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡിെൈവെഎസ്പി ആര്. ജോസിന്റെ മേല്‍നോട്ടത്തില്‍ പന്തളം സിഐ ഇ.ഡി. ബിജു, എസ്ഐ സജീഷ് കുമാര്‍, ജൂനിയര്‍ എസ്ഐ സുജിത്, സിപിഒമാരായ രാജേഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: