കഴക്കൂട്ടം: പച്ചക്കറി കടയില്‍ സാധനം വാങ്ങാനെത്തി വാക്ക് തര്‍ക്കത്തിനിടയില്‍ കടയുടമയെയും രണ്ട് തൊഴിലാളികളെയും വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ കഴക്കൂട്ടം പോലീസ് പിടികൂടിയതായി സൂചന. കഴക്കൂട്ടം പെേട്രാള്‍ പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന പച്ചക്കറികടയില്‍ ബുധനാഴ്ച രാത്രി എട്ട് മണിയോടുകൂടിയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം പച്ചക്കറി കട ഉടമ സെയ്ദ് അലി (38), തൊഴിലാളികളായ ഹമിദ് (41), മണികണ്ഠന്‍ (65) എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണികണ്ഠന്റെ തലയ്‌ക്ക് ഗുരുതര പരിക്കുണ്ട്.
ബൈക്കിലെത്തിയ ആക്രമി സംഘത്തിന് സാധനങ്ങള്‍ നല്‍കാന്‍ താമസിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പറയപ്പെടുന്നത്. കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
















