പാലക്കാട്: മൂന്ന് വര്‍ഷംമുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ജില്ലാ ആശുപത്രിയിലെ ഇന്‍സിനറേറ്ററിന്റെ പുകക്കുഴല്‍ തകര്‍ന്നു വീണ് ദിവസങ്ങളായി.നിര്‍മ്മാണം കഴിഞ്ഞ് മുന്നു വര്‍ഷത്തിനുള്ളില്‍ പുകക്കുഴല്‍ തകര്‍ന്നത് നിര്‍മ്മാണത്തിലെ അപാകതയാണെന്ന ആക്ഷേപണമുണ്ട്.നിര്‍മ്മാണ സമയത്തുതന്നെ ആശുപത്രി ജീവനക്കാര്‍ പുകക്കഴലിന് നിലവാരമില്ലെന്ന് പറഞ്ഞെിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ അത് ചെവിക്കൊണ്ടില്ല.
തകര്‍ന്നു വീണ പുകക്കുഴല്‍ എടുത്തുമാറ്റാന്‍ യാതൊരുവിധ നടപടിയും ആശുപത്രി അധികൃതരോ,ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയോ,ആശുപത്രിയുടെ ഭരണ ചുമതലയുള്ള ജില്ലാ പഞ്ചായത്തോ തയ്യാറായിട്ടില്ല.പുകക്കുഴല്‍ തകര്‍ന്നിട്ടും ഇവിടെ മാലിന്യം സംസ്കരിക്കുന്നുണ്ട്.പശ്ചിമ ബംഗാള്‍ ആസ്ഥാനമായുളള കമ്പനിയാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത് എന്നാല്‍ പ്രസ്തുത സ്ഥാപനം ഇതിനകം പൂട്ടിയാതായാണ് പറയപ്പെടുന്നത്.അതിനാല്‍ ഇതിന്റെ അറ്റകുറ്റ പണിനടത്തണമെങ്കില് മറ്റു കമ്പനികളെ ആശ്രയിക്കേണ്ടതായി വരും.
കാന്‍സര്‍ വാര്‍ഡിന്റെയും കുട്ടികളുടെ വാര്‍ഡിന്റെയും അടുത്തായാണ് ഇന്‍സിനറേറ്റര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം.
പുകക്കുഴല്‍ തകര്‍ന്നത് മൂലം മാലിന്യം സംസ്കരിക്കുമ്പോഴുണ്ടാകുന്ന പുക ഈ രണ്ടു വാര്‍ഡിലേയും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.തകര്‍ന്ന കുഴലിന് സമീപത്തുള്ള മറ്റൊരു കുഴലും കാടും തുരുമ്പും കയറി തകര്‍ച്ചയുടെ വക്കിലാണ്.മാലിന്യം സംസ്കരിച്ചതിന് ശേഷമുള്ള ചാരവും അവശിഷ്ടങ്ങളും ഇന്‍സിനറേറ്റര്‍ യൂണിറ്റിന് മുന്നിലായി കൂട്ടിയിട്ടിരിക്കുകയാണ്.
ഇത് എടുത്തുമാറ്റുന്നതിന് അധികൃതര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ കാരണമാകും.നിലവില്‍ രണ്ടു ജീവനക്കാരാണ് ഇന്‍സിനേറ്റര്‍ യൂണിറ്റില്‍ ജോലിചെയ്യുന്നത്.
അഴുക്കു ചാല് സംവിധാനം പരാജയം
ജില്ലാ ആശുപത്രിയില്‍ കൃത്യമായ അഴുക്കുചാല്‍ സംവിധാനങ്ങളില്ലെന്നതും പരാതിയുണ്ട്. ഉള്ളവ തന്നെ തകര്‍ന്ന നിലയിലുമാണ്.നിലവില്‍ കാന്‍സര്‍ വാര്‍ഡിന്റെ മുന്നിലായുള്ള മാലിന്യ ടാങ്ക് നിറഞ്ഞ കവിഞ്ഞു.ഇത് ഒഴിവാക്കുന്നതിനുള്ള സംവിധാങ്ങളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല.മഴക്കാലത്ത് ഇത് നിറഞ്ഞ് പുറത്തേക്ക് ഒഴുകാറുണ്ടെന്ന് രോഗികളും ജീവനക്കാരും പറയുന്നു.
പുതിയ ടാങ്കിന്റെ നിര്‍മ്മാണത്തിന് എച്ച്എംസി അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പറയുന്നത്.ഡോ.എ.ആര്.മേനോന് ബ്ലോക്കിനു മുന്നിലുള്ള അഴുക്കുചാല്‍ സ്ലാബ് തകര്‍ന്നിട്ട് ഏകദേശം നാലുവര്‍ഷത്തോളമായി.അത് നവീകരിക്കുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ല.
നിലവാരം കുറഞ്ഞ ബ്രെഡ് നല്കുന്നു
രോഗികള്‍ക്ക് നല്‍കുന്നത് നിലവാരം കുറഞ്ഞ ബ്രെഡ്.ഇവയാകട്ടെ മിക്ക രോഗികളും കളയുകയാണ് പതിവ്.ജില്ലാ ആശുപത്രികളില്‍ രോഗികള്‍ക്ക് പാല്തിളപ്പിച്ചും മുട്ട വേവിച്ചും നല്‍കണമെന്നിരിക്കെ.ഇവിടെ ഇത്തരത്തിലുള്ള രീതികളില്ല.മുട്ട വേവിക്കാതെയും പാല് തിളപ്പിക്കാതെയുമാണ് നല്‍കുന്നതെന്നും ആരോപണമുണ്ട്.
മുട്ട വേവിക്കാന്‍ രോഗിയുടെ കൂടെയുള്ളവര്‍ പുറത്തുള്ള കടകളെയാണ് ആശ്രയിക്കുന്നത്.കടക്കാരാകട്ടെ ഇതിന് അഞ്ച് രൂപവരെ ഈടാക്കുുന്നു.പരാധീനതകളില്‍ ഉഴലുന്ന ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: