വളാഞ്ചേരി: എടയൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ.ടി.അനില്‍കുമാര്‍ വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ജനുവരി 11നാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് മെമ്പറുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ശക്തമായ ഭരണവിരുദ്ധ നിലപാട് വാര്‍ഡില്‍ പ്രതിഫലിക്കുന്നുണ്ടെന്നും, വാര്‍ഡിന്റെ വികസനത്തില്‍ രണ്ട് മുന്നണികളും പരാജയമായിരുന്നെന്നും കെ.ടി.അനില്‍കുമാര്‍ പറഞ്ഞു. കെ.മണികണ്ഠന്, ടി.കൃഷ്ണകുമാര്‍, സെക്രട്ടറി കെ. കെ.ഗോപിനാഥ്, കെ.ഗണേഷ്, പി.പി.ശിവന്, കെ.വി. മണികണ്ഠന് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: