വൈത്തി: ചേലോട് മഖാമിന് സമീപം കാട്ടാനയിറങ്ങി. രണ്ട് ആനകളാണ് ദേശീയ പാതയില്‍ നിന്നും നൂറ് മീറ്റര്‍ അകലത്തില്‍ എത്തിയത് . ഇന്നലെ വൈകിട്ട് അഞ്ച് മണി മുതല്‍ ഒരു മണിക്കൂര്‍ നേരം റോഡരികില്‍ തന്നെ കാട്ടാനകള്‍ നിലയുറപ്പിച്ചു. മഖാമിന് സമീപത്തെ പനയും ഒടിച്ച് തിന്നാണ് ആനകള്‍ മടങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വന പാലകര്‍ സ്ഥലത്തെത്തി. ആനകളെ വനത്തിലേക്ക് കയറ്റി. ചേലോട്ട് എസ്റ്റേറ്റിലൂടെയാണ് ആനകള്‍ പ്രദേശത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസം വൈത്തിരി ടൗണിനടുത്ത് ആന ഇറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: