തിരുവനന്തപുരം: പാച്ചല്ലൂര്‍ (ചുടുകാട്) ഭദ്രകാളീദേവീക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നേര്‍ച്ചയായി നാലാമതും ലക്ഷദീപം തെളിക്കുന്നു. 26ന് വൈകിട്ട് 6ന് എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി. ശിവകുമാര്‍, ഐ.ബി. സതീഷ് എന്നിവര്‍ സംയുക്തമായി ആദ്യദീപം തെളിക്കും. എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ കെ. അപ്പുക്കുട്ടന്‍, കണ്‍വീനര്‍ ഡി. സീജോയ്, ഉത്സവകമ്മറ്റി കണ്‍വീനര്‍ എസ്. ഉദയരാജ് എന്നിവര്‍ അഭ്യര്‍ഥിച്ചു. ലക്ഷദീപം കൂപ്പണ്‍ നിരക്ക് ഏകദീപം 20രൂപ, പഞ്ചദീപം 100രൂപ, ദശദീപം 200രൂപ, ഏക പഞ്ചാശത്ദീപം 500രൂപ, ഏകോത്തര ശതദീപം 1000രൂപ, എണ്ണ നേര്‍ച്ച 1501 രൂപ.
















