പത്തനംതിട്ട: ഇരുപത്തിനാലാമത് അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷനും ധര്‍മ്മ പ്രബോധനവും ധ്യാനവും സര്‍വൈശ്വര്യ പൂജയും നാളെ മുതല്‍ 26വരെ പുത്തേഴം ശ്രീശങ്കരോദയം ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് ശ്രീനാരായണ മിഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭക്തിഗാന സുധ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, കുട്ടികളുടെ സാഹിത്യ മത്സരങ്ങള്‍, ഗുരുദേവ ദര്‍ശനങ്ങളുടെ പഠന ക്ളാസ് തുടങ്ങിയവ ഉണ്ടാകും.
നാളെ രാവിലെ 8. 30ന് അയിരൂര്‍ ശ്രീനാരായണ മിഷന് പ്രസിഡന്റ് സതീഷ് ബാബു പതാക ഉയര്‍ത്തും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. എം. എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് സാഹിത്യ സമ്മേളനം അയിരൂര്‍ ശ്രീനാരായണ മിഷന് ഓര്‍ഗനൈസര്‍ എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. കുറിയന്നൂര്‍ ശാഖായോഗം മുന്‍ പ്രസിഡന്റ് ടി. എന്‍. നടരാജന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് കുട്ടികളുടെ സാഹിത്യ മത്സരങ്ങള്‍.
24ന് രാവിലെ ആറിന് ആചാര്യവരണം. യജ്ഞാചാര്യന്‍ സ്വാമി ബ്രഹ്മസ്വരൂപാനന്ദയെ സ്വീകരിക്കും. അഡ്വ. വി.ആര്. സോജി ധ്യാന സന്ദേശം നല്‍കും. തുടര്‍ന്ന് ശ്രീനാരായണ ധര്‍മ്മ പ്രബോധനം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി. വൈകിട്ട് നാലിന് സര്‍വൈശ്വര്യ പൂജ. 25ന് രാവിലെ 10.30ന് ശിവഗിരി ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷ സമ്മേളനം കൊച്ചി ശ്രീനാരായണ ധര്‍മ്മ പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഗുരുദേവ ദര്‍ശനം ആധുനിക ശാസ്ത്ര ലോകത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും. 26ന് രാവിലെ 10ന് വനിതാ യുവജന സമ്മേളനം എസ്.എന്‍. ഡി. പി യോഗം വനിതാസംഘം കേന്ദ്ര കമ്മറ്റിയംഗം ഷൈലജ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
കോഴഞ്ചേരി യൂണിയന് വനിതാസംഘം പ്രസിഡന്റ് വിനീത അനില്‍ അദ്ധ്യക്ഷത വഹിക്കും.ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം കോട്ടയം ശ്രീനാരായണ സേവ നികേതനിലെ സിനോഷ് പരിയാരം ഉദ്ഘാടനം ചെയ്യും. ഡോ. എം. ആര്. യശോധരന് മുഖ്യ പ്രഭാഷണം നടത്തും.
സതീഷ് ബാബു അദ്ധ്യക്ഷത വഹിക്കും.പത്രസമ്മേളനത്തില്‍ മിഷന് പ്രസിഡന്റ് സതീഷ്ബാബു, വൈസ് പ്രസിഡന്റ് സി. എന്‍. ബാബുരാജന്, സെക്രട്ടറി പി. എസ്. ദിവാകരന്, ഓര്‍ഗനൈസര്‍ എസ്. ശ്രീകുമാര്‍, വനിതാകമ്മറ്റിയംഗം ലക്ഷ്മിക്കുട്ടുയമ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: