കല്‍പ്പറ്റ: ഡിഎംവിംസ് ആസ്റ്റര്‍ വയനാട്സ്പെഷ്യാലിറ്റിഹോസ്പിറ്റലിന്റെ ഉദ്ഘാടനം 27ന് മൂന്ന് മണിക്ക് കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ കെഷൈലജ നിര്‍വ്വഹിക്കും. എംഎല്‍എ ഐ സി ബാലകൃഷ്ണന്, തമിഴ്നാട്ഗൂഡല്ലൂര് എംഎല്‍എ ദ്രാവിഡ മണി തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ 2016 ബാച്ച് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഗോള്‍ഡ്മെഡലും മെറിറ്റ് സര്‍ട്ടിഫിക്കറ്റ്വിതരണവും നടക്കും. പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്മാന് ഡോ. ആസാദ് മൂപ്പന്, കേരള ക്ലസ്റ്റര്‍ ഹെഡ് ഡോ. ഹരീഷ് പിള്ള, ചീഫ് അഡ്മിനിസ്ട്രേറ്റര്‍ കെ ടി ദേവാനന്ദ്, ചീഫ്ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ജയ്കിഷന് കെ പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: