മേപ്പാടി: അതീവ പരിസ്ഥിതിലോല പ്രദേശമായ മണിക്കുന്നുമലയുടെ താഴ്വരയില് വ്യാപകമായ മരംമുറി. മേപ്പാടി വനംവകുപ്പ് ഫോറസ്റ്റ് റേഞ്ചിനോട് ചേര്‍ന്നുള്ള ഈ ഭാഗത്തുനിന്നും ലക്ഷങ്ങള്‍ വിലവരുന്ന നൂറോളം വീട്ടിമരങ്ങളാണ് മുറിച്ചിട്ടത്. സ്ഥലത്തേക്ക് റോഡ് വെട്ടാന്‍ എന്ന വ്യാജേനയാണ് മരം മുറിച്ചിരിക്കുന്നത്. കോഴിക്കോടുകാരായ വ്യാപാരികളാണ് മരംമുറിക്കാന്‍ കരാര്‍ എടുത്തത്. കോട്ടപ്പടി വില്ലേജില്‍പ്പെട്ട പ്രസ്തുത സ്ഥലത്തിന്റെ ഉടമകളെക്കുറിച്ച് പ്രദേശവാസികള്‍ ക്കാര്‍ക്കും ഒരറിവുമില്ല.
അനധിക്യത മരമുറി ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിഎഫ്ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സംഭവം നടന്നദിവസം ഉച്ചക്കഴിഞ്ഞാണ് സ്ഥലം സന്ദര്‍ശിക്കാനെങ്കിലും ഇവര്‍ തയ്യാറായത്. ഇന്നലെ രാവിലെ കോട്ടപ്പടി തൃക്കൈപ്പറ്റ വില്ലേജ് ഓഫീസുകളിലും മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലും ഇതെപ്പറ്റി ഒന്നുമറിയില്ലന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാകലക്ടറെ വിളിച്ച് പരാതി പറഞ്ഞതിനുശേഷമാണ് റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
സംരക്ഷിത മരങ്ങളില്പ്പെട്ട ഇട്ടി, തേക്ക് മുതലായവ സ്വകാര്യവ്യക്തികളുടെ ഭൂമിയില്‍ നിന്ന് മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതിയും സ്ഥലത്തിന്റെ സ്കെച്ചു ള്‍പ്പെടെയുള്ള അപേക്ഷയും വേണ്ടതുണ്ട്. ഇതൊന്നും വനംവകുപ്പിന്റെയും റവന്യൂ ഓഫിസുകളിലും ഇതുവരെ ലഭിച്ചിട്ടില്ല.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മണിക്കുന്ന്മലയുടെ താഴ്വാരത്തുള്ള മരം കൊള്ളയ് ക്കുപിന്നില്‍ റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: