മലപ്പുറം: കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കന്ന പ്രവാസി സംഗമവും സമ്പൂര്‍ണ്ണ അംഗത്വ ഡിജിറ്റിലൈസേഷന്റെ ഉദ്ഘാടനവും 23ന് വൈകിട്ട് മൂന്നിന് നടക്കും. മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സമ്പൂര്‍ണ അംഗ്വത ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാകുന്നതോടെ ആരുടെയും സഹായമില്ലാതെ പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമാകുവന്നതാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പി. ടി. കുഞ്ഞിമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഓഫീസ് ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















