Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മാര്‍ക്കറ്റിനുള്ളില്‍ മാലിന്യ കൂമ്പാരം ഒരുക്കി നെടുമങ്ങാട് നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 12:30 pm IST
in Thiruvananthapuram

നെടുമങ്ങാട്: നെടുമങ്ങാട് മാര്‍ക്കറ്റില്‍ മാലിന്യകൂമ്പാരമൊരുക്കി നഗരസഭ. നഗരശുചീകരണത്തില്‍ നഗരസഭ അമ്പേപരാജയമെന്ന് ജനം. അധികൃതരുടെ അനാസ്ഥകാരണം മാര്‍ക്കറ്റിലും പരിസരങ്ങളിലും കയറാന്‍ കഴിയില്ല.

നെടുമങ്ങാട് പട്ടണത്തില്‍ അന്താരാഷ്‌ട്രനിലവാരത്തിലേക്ക് ഉയര്‍ന്ന വിപണശൃഖലയായ മത്സ്യമാര്‍ക്കറ്റിന്റെയും പച്ചക്കറിമാര്‍ക്കറ്റിന്റെയും ദുരവസ്ഥയാണിത്. ജനങ്ങളും കച്ചവടക്കാരും സഹികെട്ടിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ മാറ്റിയിട്ട് മൂന്നുമാസം കഴിഞ്ഞു. മാലിന്യങ്ങളില്‍ നിന്ന് അറപ്പുളവാകുന്ന ഗന്ധമാണ് ഉയരുന്നത്. ചീഞ്ഞ മത്സ്യവും പച്ചക്കറികളും കെട്ടിക്കിടക്കുന്നതില്‍ ചവിട്ടാതെ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സാധിക്കില്ല. ലോറികളില്‍ ഇറക്കുന്ന മത്സ്യത്തിന്റെ ഗന്ധമുള്ള വെള്ളം പരിസരങ്ങളില്‍ കെട്ടികിടപ്പുണ്ട്. അതിരാവിലെ എത്തുന്ന ലോറികള്‍ മത്സ്യം ഇറക്കുന്നതും മെയിന്‍ റോഡിലാണ്. സ്ഥിരം മീന്‍വെള്ളം കെട്ടിനിന്ന് റോഡും തകര്‍ന്നു. ശുചീകരണകാര്യത്തില്‍ നിസംഗതകാട്ടുന്ന നഗരസഭ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഒടുക്കേണ്ട മാസവാടകയ്‌ക്ക് മുടക്കം വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും.

മാലിന്യങ്ങള്‍ മാറ്റാന്‍ നഗരസഭയ്‌ക്ക് സ്ഥലമില്ലെന്ന മുടന്തന്‍ ന്യായമാണ് അധികൃതര്‍ നിരത്തുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ അവരുടെ വാര്‍ഡുകളില്‍ മാലിന്യംകൊണ്ടുതള്ളുമെന്ന് ഭയന്ന് മൗനംപാലിക്കുകയാണെന്ന് സമീപവാര്‍ഡിലെ കൗണ്‍സിലര്‍ പറഞ്ഞു. നിലവില്‍ ഒരു എച്ച്‌ഐ, രണ്ട് ജൂനിയര്‍ എച്ച്‌ഐമാര്‍, കുറേ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരാണ് ഉള്ളത്. ഇപ്പോള്‍ ഒരു എച്ച്‌ഐക്ക് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് സ്ഥലംമാറ്റമായി. എന്നാല്‍ പകരം ആരും എത്താത്തതിനാല്‍ മാറ്റം ലഭിച്ച എച്ച്‌ഐക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷങ്ങള്‍ മുടക്കി പുതുതായി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റിനുള്ളില്‍ പാദരക്ഷ ഉപയോഗിച്ച് ആര്‍ക്കും കടന്നുചെല്ലാന്‍ സാധിക്കില്ല. മിനുസ്സമുള്ള ടൈല്‍സുകള്‍ പാകിയാണ് തറ നിര്‍മ്മിച്ചിട്ടള്ളത്. ഐസ് വെള്ളം തറയില്‍വീണ് വഴുക്കലായി മാറിയിട്ടുണ്ട്. കാലൊന്നുതെന്നിയാല്‍ മത്സ്യംനിരത്താനായി നിര്‍മിച്ചിട്ടുള്ള സ്ലാബില്‍ തലയിടിച്ചുവീഴും. സമാനസംഭവം പലതവണ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു യുവതിയും ഒരു വൃദ്ധയും വഴുക്കിവീണു. സമീപത്തുനിന്നവര്‍ പിടിച്ചതിനാല്‍ അപകടം ഒഴിവായി. ഇവിടത്തെ വെള്ളത്തിന്റെ ഒഴുക്ക് കെട്ടിടത്തിന്റെ പുറകിലേക്ക് വലിയ പൈപ്പിട്ടാണ് വിടുന്നത്. പക്ഷേ പൈപ്പ് അടഞ്ഞ് മലിനജലം റോഡിലേക്കാണ് ഒഴുകുന്നത്. മാംസം വെട്ടുന്ന അവശിഷ്ടങ്ങളും പരിസരത്തു കൂട്ടിയിട്ടുണ്ട്. ദീര്‍ഘവീക്ഷണമില്ലാതെയാണ് നിര്‍മാണപ്രവര്‍ത്തനം നടത്തിയതെന്ന ആക്ഷേപവുമുണ്ട്.

മാര്‍ക്കറ്റില്‍ പ്രവേശിക്കേണ്ട പ്രധാനറോഡ് െൈകയേറി പച്ചക്കറി വില്‍ക്കുന്നതും ഗതാഗതതടസമുണ്ടാക്കുന്നു. ഇവര്‍ നഗരസഭ അനുവദിച്ച സ്ഥലത്തിരിക്കാതെ റോഡ് കൈയേറി ചാക്കുവിരിച്ച് ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാണ് കച്ചവടം. പച്ചക്കറികളില്‍ അറിയാതെ സഞ്ചിതട്ടിയാല്‍ തെറിവിളി കേള്‍ക്കേണ്ടിവരും. മാര്‍ക്കറ്റിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതും മാലിന്യനിര്‍മാര്‍ജനത്തിന് തടസമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.