ആലപ്പുഴ: സപ്ലൈകോ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില വിതരണം ചെയ്യുന്ന പിആര്‍എസ് വായ്‌പാ പദ്ധതിയില്‍ കേരളാ ഗ്രാമീണ്‍ ബാങ്കും അംഗമായി. സപ്ലൈകോയും കേരള ഗ്രാമീണ്‍ ബാങ്ക് അധികൃതരും ഇതു സംബന്ധിച്ച് ധാരണയിലെത്തി. ഇതോടെ ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് പി.ആര്‍. സ്ലിപ്പ് ഹാജരാക്കിയാലുടന്‍ നെല്ലിന്റെ വില ലഭ്യമാകും.
















