വിതുര: ബോണക്കാട് കറിച്ചട്ടിമലയില്‍ വനനിയമവും ഹൈക്കോടതി ഉത്തരവും ലംഘിച്ചുകൊണ്ട് കുരിശ് സ്ഥാപിച്ചവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിലേക്ക്. വനം മന്ത്രി എ. രാജുവിന്റെ വസതിക്ക് മുന്നില്‍ ഇന്നു രാവിലെ 10ന് പ്രതിഷേധ ധര്‍ണ നടത്തും.
















