കല്‍പ്പറ്റ: റവന്യൂ വകുപ്പിലെ ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടുത്താനായി ജില്ലയിലെ താലൂക്കുകളില്‍ പ്രചരണപരിപാടികള്‍ നടത്തും. മാനന്തവാടി താലൂക്കില്‍ 21ന് രാവിലെ 10.30ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനംചെയ്യും. വൈത്തിരി താലൂക്കില്‍ 22ന് രാവിലെ 10.30ന് കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ സി.കെ.ശശീന്ദ്രന് എംഎല്‍എയും ബത്തേരി താലൂക്കില്‍ ഡിസംബര്‍ 23ന് രാവിലെ 10.30ന് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ഐ.സി.ബാലകൃഷ്ണന് എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിക്കും. സബ് കളക്ടര്‍, മുന്‍സിപ്പല്‍ ചെയര്പേഴ്സണ്മാര്, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: