മാനന്തവാടി: ബിജെപി മാനന്തവാടി മണ്ഡലം സമ്മേളനം 20ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യും. ജിഹാദിചുവപ്പ് ഭീകരതക്കെതിരെ ജനകീയ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം നടക്കുന്നത്. 20ന് മൂന്ന് മണിക്ക് മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്തുനിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രകടനം ആരംഭിച്ച് നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. സംസ്ഥാന സമിതി അംഗവും സംവിധായകനുമായ അലി അക്ബര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍കണിയാരം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിജയന് കൂവണ, വില്‍ഫ്രഡ് മുതിരകാലായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: